28 March Thursday

‘ആനവണ്ടിയും കുട്ട്യോളും’ 
യാത്രാക്യാമ്പ് സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

കുട്ടികൾക്കായി സംഘടിപ്പിച്ച യാത്രാക്യാമ്പ്‌ നെയ്യാറ്റിൻകര നഗരസഭാധ്യക്ഷൻ പി കെ രാജ്മോഹന്‍ ഫ്ലാ​ഗ് ഓഫ് ചെയ്യുന്നു

നെയ്യാറ്റിൻകര
കെഎസ്ആർടിസി നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി  "ആനവണ്ടിയും കുട്ട്യോളും’  യാത്രാ ക്യാമ്പ് സംഘടിപ്പിച്ചു. കരിനട ആശ്രയയുടെയും നിംസ് മെഡിസിറ്റിയുടെയും സഹകരണത്തോടെയാണ് കുട്ടികൾക്കായി സംസ്ഥാനത്ത് ആദ്യത്തെ യാത്രാക്യാമ്പ്  ഒരുക്കിയത്. 
 
   നെയ്യാറ്റിൻകര നഗരസഭാധ്യക്ഷൻ പി കെ രാജമോഹൻ ഉദ്ഘാടനം ചെയ്തു. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള യാത്രയിൽ 31 കുട്ടികൾ പങ്കെടുത്തു. കാപ്പുകാട് ആനവളർത്തൽ കേന്ദ്രം, കോട്ടൂരിലെ ഗീതാഞ്ജലി ഗ്രന്ഥശാല,  മാൻപാർക്ക്‌, നെട്ടുകാൽത്തേരി തുറന്ന ജയിൽ, പൊന്മുടി എന്നിവ കുട്ടികൾ സന്ദർശിച്ചു.
 
   മാധ്യമ പ്രവർത്തകനായ കെ ആർ അജയൻ കുട്ടികളോട് യാത്രാനുഭവങ്ങൾ പങ്കുവച്ചു. പുസ്‌തകങ്ങളും കൈമാറി.  കൃഷ്ണൻനായർ,  ഡോ. സജു,  ടി ഐ സതീഷ് കുമാർ,  എൻ കെ രഞ്ജിത്,  സുമേഷ്‌ കൃഷ്ണൻ, ഷൈജു,  ഡോ. കോട്ടൂർ ജയകുമാർ, വി എൻ സാഗർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top