എൽഡിഎഫ് തുടർഭരണം അനിവാര്യം: കെഎസ്‌കെടിയു

കെഎസ് കെടിയു ജില്ലാ കൺവൻഷൻ സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ്ഘാടനംചെയ്യുന്നു


 എൽഡിഎഫ് തുടർഭരണം അനിവാര്യം: കെഎസ്‌കെടിയു  മലപ്പുറം കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) ജില്ലാ കൺവൻഷൻ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ്‌ ഓഡിറ്റേറിയത്തിൽനടന്നു. സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ ഉദ്ഘാടനംചെയ്തു. തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിച്ച് സംസ്ഥാന സർക്കാരി​ന്റെ തുടർ ഭരണത്തിന് അവസരമൊരുക്കാൻ‌ എല്ലാ ജനവിഭാഗങ്ങളും രംഗത്തിറങ്ങണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.  യൂണിയൻ ജില്ലാ പ്രസിഡന്റ് എം പി അലവി അധ്യക്ഷനായി.  ജില്ലാ സെക്രട്ടറി ഇ ജയൻ, സംസ്ഥാന കമ്മിറ്റി അംഗം വി ശോഭന,  എൻ പി ഉണ്ണികൃഷ്ണൻ, കെ മജ്നു, എൻ കണ്ണൻ, കെ വിനോദിനി, പി ശ്രീധൻ, കെ പി അജയൻ എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News