ഐഎസ്ആർഒ നിയമന നിരോധനം; 
ഡിവൈഎഫ്‌ഐ ധർണ നടത്തി



  തിരുവനന്തപുരം ഐഎസ്ആർഒയിലെ നിയമന നിരോധനത്തിനെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി തുമ്പ ഐഎസ്ആർഒയ്ക്ക് മുന്നിൽ ധർണ സംഘടിപ്പിച്ചു.  സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി വിനീത് അധ്യക്ഷനായി.  കേന്ദ്രകമ്മിറ്റിയംഗം വി കെ സനോജ്, ജില്ലാ സെക്രട്ടറി കെ പി പ്രമോഷ്, ജില്ലാ സെക്രട്ടറിയറ്റംഗം എസ് പ്രശാന്ത്, ജില്ലാ കമ്മിറ്റിയംഗങ്ങളായ വിജീഷ്, സുർജിത്ത് കാട്ടായിക്കോണം, ശ്യാം, രേവതി,  ജിഷാ ജോൺ, മേടയിൽ വിക്രമൻ എന്നിവർ പങ്കെടുത്തു.   Read on deshabhimani.com

Related News