ഞാറ്റുവേല പ്രദർശനം

മറ്റത്തൂർ ലേബർ സഹകരണ സംഘം അവിട്ടപ്പിള്ളിയിൽ സംഘടിപ്പിച്ച 
ഞാറ്റുവേല പ്രദർശനം


മറ്റത്തൂർ കൃഷിയറിവുകളും കാഴ്ചവിരുന്നുമൊരുക്കി ഞാറ്റുവേല പ്രദർശനം.  മറ്റത്തൂർ  ലേബർ സഹകരണ സംഘം അവിട്ടപ്പിള്ളിയിൽ സംഘടിപ്പിച്ച  പ്രദർശനം വ്യത്യസ്‌തമായ പരിപാടികൾക്കാണ്‌ വേദിയൊരുക്കിയത്‌. 21 നു  തുടങ്ങിയ മേളയിൽ  വ്യത്യസ്‌ത ഇനങ്ങളിലുള്ള മാവ്‌, പ്ലാവ്‌, കവുങ്ങ്‌, തെങ്ങിൻതൈകൾ,  അലങ്കാരച്ചടികൾ  എന്നിവയോടൊപ്പം, 20 ഇനം താമരകളുടെ പ്രദർശനവും, ചിത്രപ്രദർശനം, കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവയുമുണ്ട്‌.  കവിയരങ്ങ്, നാടൻ പാട്ട്‌ എന്നീ   കലാപരിപാടികളും സംഘടിപ്പിച്ചു.  26 ന്‌ സമാപിക്കും. Read on deshabhimani.com

Related News