29 March Friday

ഞാറ്റുവേല പ്രദർശനം

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022

മറ്റത്തൂർ ലേബർ സഹകരണ സംഘം അവിട്ടപ്പിള്ളിയിൽ സംഘടിപ്പിച്ച 
ഞാറ്റുവേല പ്രദർശനം

മറ്റത്തൂർ
കൃഷിയറിവുകളും കാഴ്ചവിരുന്നുമൊരുക്കി ഞാറ്റുവേല പ്രദർശനം.  മറ്റത്തൂർ  ലേബർ സഹകരണ സംഘം അവിട്ടപ്പിള്ളിയിൽ സംഘടിപ്പിച്ച  പ്രദർശനം വ്യത്യസ്‌തമായ പരിപാടികൾക്കാണ്‌ വേദിയൊരുക്കിയത്‌. 21 നു  തുടങ്ങിയ മേളയിൽ  വ്യത്യസ്‌ത ഇനങ്ങളിലുള്ള മാവ്‌, പ്ലാവ്‌, കവുങ്ങ്‌, തെങ്ങിൻതൈകൾ,  അലങ്കാരച്ചടികൾ  എന്നിവയോടൊപ്പം, 20 ഇനം താമരകളുടെ പ്രദർശനവും, ചിത്രപ്രദർശനം, കരകൗശല ഉൽപ്പന്നങ്ങളുടെ പ്രദർശനം എന്നിവയുമുണ്ട്‌.  കവിയരങ്ങ്, നാടൻ പാട്ട്‌ എന്നീ   കലാപരിപാടികളും സംഘടിപ്പിച്ചു.  26 ന്‌ സമാപിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top