തുക ദുരിതാശ്വാസ നിധിയിലേക്ക്‌ കരകൗശല വസ്‌തുക്കൾ നിർമിച്ച്‌



  നിയമ വിദ്യാർഥിനി വെഞ്ഞാറമൂട് ലോക്ക്‌‌ഡൗൺ കാലത്ത്‌ കരകൗശല വസ്തുക്കൾ നിർമിച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി നിയമ വിദ്യാർഥിനി.   ഭരതന്നൂർ എസ് ആർ മന്ദിരത്തിൽ  ആർദ്ര സുമരാജനാണ്  പെൻഹോൾഡർ ആർട്ട്, ബോട്ടിൽ ആർട്ട്, ഓയിൽ പെയിന്റ്, പേപ്പർ ആർട്ട് എന്നിവ നടത്തി നാടിന്‌ കൈത്താങ്ങാകുന്നത്‌.  കരകൗശല വസ്തുക്കൾ വിറ്റുകിട്ടിയതും തന്റെ കൈവശം ഉണ്ടായിരുന്നതുമായ തുക ചേർത്ത് പതിനായിരം രൂപ ആർദ്ര ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാൻ ഡി കെ മുരളി എംഎൽഎയ്ക്ക് കൈമാറി.     Read on deshabhimani.com

Related News