19 April Friday

തുക ദുരിതാശ്വാസ നിധിയിലേക്ക്‌ കരകൗശല വസ്‌തുക്കൾ നിർമിച്ച്‌

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

 

നിയമ വിദ്യാർഥിനി
വെഞ്ഞാറമൂട്
ലോക്ക്‌‌ഡൗൺ കാലത്ത്‌ കരകൗശല വസ്തുക്കൾ നിർമിച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകി നിയമ വിദ്യാർഥിനി.  
ഭരതന്നൂർ എസ് ആർ മന്ദിരത്തിൽ  ആർദ്ര സുമരാജനാണ്  പെൻഹോൾഡർ ആർട്ട്, ബോട്ടിൽ ആർട്ട്, ഓയിൽ പെയിന്റ്, പേപ്പർ ആർട്ട് എന്നിവ നടത്തി നാടിന്‌ കൈത്താങ്ങാകുന്നത്‌. 
കരകൗശല വസ്തുക്കൾ വിറ്റുകിട്ടിയതും തന്റെ കൈവശം ഉണ്ടായിരുന്നതുമായ തുക ചേർത്ത് പതിനായിരം രൂപ ആർദ്ര ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകാൻ ഡി കെ മുരളി എംഎൽഎയ്ക്ക് കൈമാറി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top