വാക്‌സിനേഷൻ 100 ശതമാനത്തിലേക്ക്‌



കൊല്ലം ജില്ലയിൽ കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചവർ നൂറു ശതമാനത്തിലേക്ക്‌. ഇതിനകം ജില്ലയിൽ 20 ലക്ഷംപേർ ആദ്യഡോസ്‌ വാക്‌സിൻ സ്വീകരിച്ചു (93 ശതമാനം). ഒമ്പതര ലക്ഷം പേരാണ്‌ രണ്ട്‌ ഡോസും എടുത്തത്‌  (46 ശതമാനം). ഒരു ലക്ഷം പേർ വാക്‌സിൻ എടുക്കാനുണ്ട്. കോവിഡ്‌ ബാധിതരായതിനെ തുടർന്നാണ്‌ ഇതിൽ ഭൂരിപക്ഷത്തിനും വാക്‌സിൻ എടുക്കാൻ കഴിയാഞ്ഞത്‌. രോഗം മാറി മൂന്നുമാസം പൂർത്തിയാകുന്നവർ വാക്‌സിൻ സ്വീകരിക്കുന്നുണ്ട്‌. ഇതനുസരിച്ച്‌ വാക്‌സിൻ സെന്ററുകളിൽ ശരാശരി 900 പേർ ദിവസവും എത്തുന്നു. നിലവിൽ ജില്ലയിൽ രണ്ടു ലക്ഷം വാക്‌സിൻ സ്റ്റോക്കുണ്ട്‌. Read on deshabhimani.com

Related News