06 July Sunday

വാക്‌സിനേഷൻ 100 ശതമാനത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021

കൊല്ലം
ജില്ലയിൽ കോവിഡ്‌ വാക്‌സിൻ സ്വീകരിച്ചവർ നൂറു ശതമാനത്തിലേക്ക്‌. ഇതിനകം ജില്ലയിൽ 20 ലക്ഷംപേർ ആദ്യഡോസ്‌ വാക്‌സിൻ സ്വീകരിച്ചു (93 ശതമാനം). ഒമ്പതര ലക്ഷം പേരാണ്‌ രണ്ട്‌ ഡോസും എടുത്തത്‌  (46 ശതമാനം). ഒരു ലക്ഷം പേർ വാക്‌സിൻ എടുക്കാനുണ്ട്. കോവിഡ്‌ ബാധിതരായതിനെ തുടർന്നാണ്‌ ഇതിൽ ഭൂരിപക്ഷത്തിനും വാക്‌സിൻ എടുക്കാൻ കഴിയാഞ്ഞത്‌. രോഗം മാറി മൂന്നുമാസം പൂർത്തിയാകുന്നവർ വാക്‌സിൻ സ്വീകരിക്കുന്നുണ്ട്‌. ഇതനുസരിച്ച്‌ വാക്‌സിൻ സെന്ററുകളിൽ ശരാശരി 900 പേർ ദിവസവും എത്തുന്നു. നിലവിൽ ജില്ലയിൽ രണ്ടു ലക്ഷം വാക്‌സിൻ സ്റ്റോക്കുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top