തൊഴിലാളികൾ സഹായ 
പ്രവർത്തനങ്ങളില്‍ 
പങ്കാളികളാകണം: സിഐടിയു



കൊല്ലം കോവിഡ് ബാധിതരായ കുടുംബങ്ങളെ സഹായിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്ന് സിഐടിയു ആഹ്വാനംചെയ്തു. മരുന്ന് ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കാനുള്ള പ്രവർത്തനങ്ങൾ തൊഴിലാളികൾ ഏറ്റെടുക്കണം. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ജില്ലയിലെ എല്ലാ പ്രവർത്തകരും സഹായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദേശീയ പണിമുടക്കിന്റെ പ്രചാരണ പരിപാടികൾ ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കണം. എല്ലാ യൂണിയനുകളും തൊഴിലാളി കുടുംബങ്ങളെയും ബഹുജനങ്ങളെയും സഹായിക്കാൻ രംഗത്തിറങ്ങണമെന്ന് സിഐടിയു ജില്ലാപ്രസിഡന്റ് ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News