29 March Friday

തൊഴിലാളികൾ സഹായ 
പ്രവർത്തനങ്ങളില്‍ 
പങ്കാളികളാകണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Jan 23, 2022

കൊല്ലം
കോവിഡ് ബാധിതരായ കുടുംബങ്ങളെ സഹായിക്കാൻ പ്രവർത്തകർ തയ്യാറാകണമെന്ന് സിഐടിയു ആഹ്വാനംചെയ്തു. മരുന്ന് ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കാനുള്ള പ്രവർത്തനങ്ങൾ തൊഴിലാളികൾ ഏറ്റെടുക്കണം. കോവിഡിന്റെ ആദ്യ ഘട്ടത്തിൽ ജില്ലയിലെ എല്ലാ പ്രവർത്തകരും സഹായ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ദേശീയ പണിമുടക്കിന്റെ പ്രചാരണ പരിപാടികൾ ഉൾപ്പെടെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സംഘടിപ്പിക്കണം. എല്ലാ യൂണിയനുകളും തൊഴിലാളി കുടുംബങ്ങളെയും ബഹുജനങ്ങളെയും സഹായിക്കാൻ രംഗത്തിറങ്ങണമെന്ന് സിഐടിയു ജില്ലാപ്രസിഡന്റ് ബി തുളസീധരക്കുറുപ്പും സെക്രട്ടറി എസ് ജയമോഹൻ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top