അഞ്ചം​ഗം സംഘം കൂറ്റൻ തിരയിൽപ്പെട്ടു; ലൈഫ്‌ ഗാർഡുമാർ രക്ഷകരായി



കൊല്ലം കൊല്ലം ബീച്ചിൽ കൂറ്റൻ തിരയിലകപ്പെട്ട അഞ്ചുവയസ്സുകാരൻ ഉൾപ്പെടെ  അഞ്ച് അം​ഗം സംഘത്തെ ലൈഫ് ​ഗാർഡുമാർ സാഹസികമായി രക്ഷപ്പെടുത്തി. യുവാവ്, യുവതി, അഞ്ച്, എട്ട്, 16 വയസുകാരായ മൂന്ന് ആൺകുട്ടികൾ എന്നിവരാണ് ശനി വൈകിട്ട് നാലിന് തിരയിൽപ്പെട്ടത്. ലൈഫ് ​ഗാർഡുമാരുടെ കൃത്യസമയത്തെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. സ്റ്റേജിന് 100 മീറ്റർ മാറിയാണ് അപകടമുണ്ടായത്. തീരത്ത് ഉല്ലസിക്കുന്നതിനിടെ കൂറ്റൻ തിരയിൽ കുടുംബം കടലിൽപ്പെടുകയായിരുന്നു. തിര കണ്ടയുടൻ ലൈഫ് ​ഗാർഡുമാർ ഓടിയെത്തി.   സംഘം കടലിൽപ്പെട്ട് നിമിഷങ്ങൾക്കുള്ളിൽ തന്നെ രക്ഷാപ്രവർത്തനം നടത്താനായതാണ് ദുരന്തമൊഴിവാക്കിയത്. അവിടെയുണ്ടായിരുന്ന മറ്റുള്ളവരും സഹായത്തിനെത്തി.  ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ ഇവര്‍ മടങ്ങി. രണ്ടുദിവസമായി ശക്തമായ തിരയായിരുന്നു. കരയിൽ നിൽക്കുന്നവരെ പിടിച്ചുവലിച്ച് കൊണ്ടുപോകുന്ന തരത്തിൽ വലിയ തിരകളാണ് രാവിലെ മുതലുണ്ടായതെന്നും അതിനാൽ അതീവ ജാ​ഗ്രതയോടെയാണിരുന്നതെന്നും ലൈഫ് ​ഗാർഡുമാർ പറഞ്ഞു.  ഇതുപോലുള്ള തിരയിൽപ്പെട്ടിട്ട് അഞ്ചുവയസ്സുകാരൻ ഉൾപ്പെടെ ജീവനോടെ രക്ഷപ്പെട്ടത് അത്ഭുതകരമാണെന്ന് നാട്ടുകാരും പറഞ്ഞു.  ലൈഫ് ​ഗാർഡുമാരായ എം കെ പൊന്നപ്പൻ, ഷാജി ഫ്രാൻസിസ്, ആർ സതീഷ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. Read on deshabhimani.com

Related News