കുട്ടനാട്ടിൽ ജലനിരപ്പിൽ നേരിയ കുറവ്

വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് കാവാലം കുന്നുമ്മയിൽ വയോധികയുടെ മൃതദേഹം ഇഷ്ടികയടുക്കി അതിന് മുകളിൽ സംസ്‍കാരം നടത്തിയപ്പോൾ


മങ്കൊമ്പ് കുട്ടനാട്ടിൽ ജലനിരപ്പിൽ നേരിയ കുറവ്. പമ്പാ ഡാം തുറന്നെങ്കിലും രണ്ടുദിവസം മഴയില്ലാത്തതിനാൽ വെള്ളം നേരിയ തോതിൽ ഇറങ്ങി. വേലിയേറ്റത്തിൽ വീണ്ടും  വെള്ളമെത്തുന്നത്‌ ആശങ്കയുണ്ടാക്കുന്നു. റോഡുകൾ ഇപ്പോഴും വെള്ളത്തിലാണ്‌.   പുഞ്ചകൃഷിയുടെ പമ്പിങ്‌ ജോലികൾ മുടങ്ങി. ഒക്‌ടോബർ 15 ഓടെ പുഞ്ചകൃഷിക്ക് വിത ആരംഭിക്കേണ്ട പാടശേഖരങ്ങൾ നവംബർ കഴിയാറാകുമ്പോഴും ഒരുക്കാനായിട്ടില്ല. മഴ മാറിനിന്നത് രണ്ടാംകൃഷി വിളവെടുപ്പിന് സഹായമായിട്ടുണ്ട്. Read on deshabhimani.com

Related News