23 April Tuesday

കുട്ടനാട്ടിൽ ജലനിരപ്പിൽ നേരിയ കുറവ്

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് കാവാലം കുന്നുമ്മയിൽ വയോധികയുടെ മൃതദേഹം ഇഷ്ടികയടുക്കി അതിന് മുകളിൽ സംസ്‍കാരം നടത്തിയപ്പോൾ

മങ്കൊമ്പ്
കുട്ടനാട്ടിൽ ജലനിരപ്പിൽ നേരിയ കുറവ്. പമ്പാ ഡാം തുറന്നെങ്കിലും രണ്ടുദിവസം മഴയില്ലാത്തതിനാൽ വെള്ളം നേരിയ തോതിൽ ഇറങ്ങി. വേലിയേറ്റത്തിൽ വീണ്ടും  വെള്ളമെത്തുന്നത്‌ ആശങ്കയുണ്ടാക്കുന്നു. റോഡുകൾ ഇപ്പോഴും വെള്ളത്തിലാണ്‌.  
പുഞ്ചകൃഷിയുടെ പമ്പിങ്‌ ജോലികൾ മുടങ്ങി. ഒക്‌ടോബർ 15 ഓടെ പുഞ്ചകൃഷിക്ക് വിത ആരംഭിക്കേണ്ട പാടശേഖരങ്ങൾ നവംബർ കഴിയാറാകുമ്പോഴും ഒരുക്കാനായിട്ടില്ല. മഴ മാറിനിന്നത് രണ്ടാംകൃഷി വിളവെടുപ്പിന് സഹായമായിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top