തീറ്റപ്പുൽകൃഷിക്ക് ഭൂമി നൽകി 
ലൂർദ് മൗണ്ട് സ്കൂൾ

വട്ടപ്പാറ കണക്കോട് ലൂർദ് മൗണ്ട് സ്കൂളിന്റെ രണ്ടര ഏക്കർ തരിശ്‌ ഭൂമിയിൽ തീറ്റപ്പുൽകൃഷി നെടുമങ്ങാട് ബ്ലോക്ക് 
പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി ഉദ്ഘാടനം ചെയ്യുന്നു


കഴക്കൂട്ടം  വട്ടപ്പാറ കണക്കോട് ലൂർദ് മൗണ്ട് സ്കൂൾ  വിട്ടുനൽകിയ രണ്ടര ഏക്കർ തരിശ്‌ ഭൂമി ഇനി ഹരിതാഭമാകും.  ക്ഷീര കർഷകരെ സഹായിക്കാൻ നെടുമങ്ങാട് ബ്ലോക്ക്  പഞ്ചായത്തുമായി സംയോജിച്ച് തീറ്റപ്പുൽകൃഷിക്ക് തുടക്കമിട്ടു.  മുളങ്കാട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഥലം കൃഷിക്ക് യോഗ്യമാക്കിയത്. പുല്ല് വളർന്ന് പാകമായാൽ പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് സൗജന്യമായി പുല്ല് നൽകും. പ്രസിഡന്റ് വി അമ്പിളി ഉദ്ഘാടനംചെയ്തു. വാർഡംഗം എസ് രാജേഷ് കണ്ണൻ അധ്യക്ഷനായി. വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, ബ്ലോക്ക് അംഗം എസ് എസ് ബീന അജിത്ത്, മുൻ വാർഡംഗം എൽ ശാന്തകുമാരി, ബ്രദർ ജെയിൽസ്, അസിസ്റ്റന്റ് എൻജിനിയർ ജെ എസ് വിഷ്ണു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News