28 March Thursday

തീറ്റപ്പുൽകൃഷിക്ക് ഭൂമി നൽകി 
ലൂർദ് മൗണ്ട് സ്കൂൾ

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021

വട്ടപ്പാറ കണക്കോട് ലൂർദ് മൗണ്ട് സ്കൂളിന്റെ രണ്ടര ഏക്കർ തരിശ്‌ ഭൂമിയിൽ തീറ്റപ്പുൽകൃഷി നെടുമങ്ങാട് ബ്ലോക്ക് 
പഞ്ചായത്ത് പ്രസിഡന്റ് വി അമ്പിളി ഉദ്ഘാടനം ചെയ്യുന്നു

കഴക്കൂട്ടം 
വട്ടപ്പാറ കണക്കോട് ലൂർദ് മൗണ്ട് സ്കൂൾ  വിട്ടുനൽകിയ രണ്ടര ഏക്കർ തരിശ്‌ ഭൂമി ഇനി ഹരിതാഭമാകും.  ക്ഷീര കർഷകരെ സഹായിക്കാൻ നെടുമങ്ങാട് ബ്ലോക്ക്  പഞ്ചായത്തുമായി സംയോജിച്ച് തീറ്റപ്പുൽകൃഷിക്ക് തുടക്കമിട്ടു. 
മുളങ്കാട് വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് സ്ഥലം കൃഷിക്ക് യോഗ്യമാക്കിയത്. പുല്ല് വളർന്ന് പാകമായാൽ പഞ്ചായത്തിലെ ക്ഷീര കർഷകർക്ക് സൗജന്യമായി പുല്ല് നൽകും.
പ്രസിഡന്റ് വി അമ്പിളി ഉദ്ഘാടനംചെയ്തു. വാർഡംഗം എസ് രാജേഷ് കണ്ണൻ അധ്യക്ഷനായി. വെമ്പായം പഞ്ചായത്ത് പ്രസിഡന്റ് ബീന ജയൻ, ബ്ലോക്ക് അംഗം എസ് എസ് ബീന അജിത്ത്, മുൻ വാർഡംഗം എൽ ശാന്തകുമാരി, ബ്രദർ ജെയിൽസ്, അസിസ്റ്റന്റ് എൻജിനിയർ ജെ എസ് വിഷ്ണു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top