ടി എസ് ശശിയെ അനുസ്‌മരിച്ചു

ടി എസ് ശശി അനുസ്മരണം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം 
ടി മനോഹരൻ ഉദ്ഘാടനംചെയ്യുന്നു


ചവറ സിപിഐ എം ചവറ ലോക്കൽ സെക്രട്ടറിയായിരുന്ന ടി എസ് ശശിയുടെ 23–-ാമത് ചരമവാർഷികം ആചരിച്ചു. ഈസ്റ്റ് ലോക്കൽ കമ്മിറ്റി നല്ലേഴത്തുമുക്ക്‌  ശ്രീകുമാർ സ്മാരക മന്ദിരത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം ടി മനോഹരൻ ഉദ്ഘാടനംചെയ്തു. ആർ ഷാജഹാൻ അധ്യക്ഷനായി. ദേവകുമാർ സ്വാഗതം പറഞ്ഞു. ഏരിയ സെക്രട്ടറി ആർ രവീന്ദ്രൻ, ശ്യാംമോഹൻ, എൻ വിക്രമക്കുറുപ്പ്, സി രതീഷ്, സി എ ശരത് ചന്ദ്രൻ, ഡി മന്മഥൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News