എൻഡോസൾഫാൻ പുനരധിവാസം അനർഹരെ പാർപ്പിച്ച്‌ വീട്‌ തട്ടിയെടുക്കാൻ നീക്കം



കാസർകോട്‌ എൻഡോസൾഫാൻ ദുരിതബാധിതരിൽ ഭൂരഹിതരായവർക്കായി  ഇരിയ കാട്ടുമാടത്ത്‌ റവന്യു ഭൂമിയിൽ സായ്‌ ട്രസ്‌റ്റ്‌ നിർമിച്ച  രണ്ട്‌ വീടുകളിൽ അനധികൃതമായി രണ്ട്‌ കുടുംബങ്ങളെ പാർപ്പിച്ച്‌ വീടുകൾ തട്ടിയെടുക്കാൻ നീക്കം. ദുരിതബാധിത ലിസ്‌റ്റിൽ  ഇല്ലാത്ത കുടുംബവും മുൻഗണനാ ലിസ്‌റ്റിൽ ഇല്ലാത്തയാളുമാണ്‌ ഇവിടെ പാർക്കുന്നത്‌. കുടിയേറി താമസിച്ചാൽ വീട്‌ സ്വന്തമായി കിട്ടുമെന്ന്‌  ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്‌. എൻഡോസൾഫാൻ രോഗികളെ മറയാക്കി മുതലെടുപ്പ്‌ നടത്തുന്ന സംഘടനയുടെ നേതാക്കളാണിതിന്‌ പിന്നിൽ.  സത്യം മറച്ചുവച്ചു സഹതാപം ജനിപ്പിക്കുന്ന വാർത്തകളുണ്ടാക്കി മാധ്യമങ്ങൾക്ക്‌ നൽകി ലിസ്‌റ്റ്‌ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രമാണ്‌ പയറ്റുന്നത്‌. വീട്‌ കൈയേറിയവരെ ഒഴിപ്പിക്കാൻ നോട്ടീസ്‌ നൽകിയതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ പ്രചാരണം നടത്തുകയാണിവർ. Read on deshabhimani.com

Related News