18 April Thursday

എൻഡോസൾഫാൻ പുനരധിവാസം അനർഹരെ പാർപ്പിച്ച്‌ വീട്‌ തട്ടിയെടുക്കാൻ നീക്കം

സ്വന്തം ലേഖകൻUpdated: Friday Jan 22, 2021
കാസർകോട്‌
എൻഡോസൾഫാൻ ദുരിതബാധിതരിൽ ഭൂരഹിതരായവർക്കായി  ഇരിയ കാട്ടുമാടത്ത്‌ റവന്യു ഭൂമിയിൽ സായ്‌ ട്രസ്‌റ്റ്‌ നിർമിച്ച  രണ്ട്‌ വീടുകളിൽ അനധികൃതമായി രണ്ട്‌ കുടുംബങ്ങളെ പാർപ്പിച്ച്‌ വീടുകൾ തട്ടിയെടുക്കാൻ നീക്കം. ദുരിതബാധിത ലിസ്‌റ്റിൽ  ഇല്ലാത്ത കുടുംബവും മുൻഗണനാ ലിസ്‌റ്റിൽ ഇല്ലാത്തയാളുമാണ്‌ ഇവിടെ പാർക്കുന്നത്‌. കുടിയേറി താമസിച്ചാൽ വീട്‌ സ്വന്തമായി കിട്ടുമെന്ന്‌  ഇവരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്‌. എൻഡോസൾഫാൻ രോഗികളെ മറയാക്കി മുതലെടുപ്പ്‌ നടത്തുന്ന സംഘടനയുടെ നേതാക്കളാണിതിന്‌ പിന്നിൽ.  സത്യം മറച്ചുവച്ചു സഹതാപം ജനിപ്പിക്കുന്ന വാർത്തകളുണ്ടാക്കി മാധ്യമങ്ങൾക്ക്‌ നൽകി ലിസ്‌റ്റ്‌ അട്ടിമറിക്കാനുള്ള ഗൂഢതന്ത്രമാണ്‌ പയറ്റുന്നത്‌. വീട്‌ കൈയേറിയവരെ ഒഴിപ്പിക്കാൻ നോട്ടീസ്‌ നൽകിയതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ പ്രചാരണം നടത്തുകയാണിവർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top