പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 
പീഡിപ്പിച്ച പ്രതിക്ക്‌ 
20 വർഷം തടവ്‌



പെരിന്തല്‍മണ്ണ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും 60,000 രൂപ പിഴയും വിധിച്ചു. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്.  2016-–-ല്‍ പാണ്ടിക്കാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. കീഴാറ്റൂര്‍ സ്വദേശി കളകംപാറ വീട്ടില്‍ ഷംസുദ്ദീനെ (സന്തോഷ്‌കുമാര്‍-–-41)യാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പരിചയപ്പെട്ട് സൗഹൃദംനടിച്ച് പീഡിപ്പിച്ചതായാണ് കേസ്. Read on deshabhimani.com

Related News