18 April Thursday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ 
പീഡിപ്പിച്ച പ്രതിക്ക്‌ 
20 വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
പെരിന്തല്‍മണ്ണ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം തടവും 60,000 രൂപ പിഴയും വിധിച്ചു. പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി കെ പി അനില്‍കുമാറാണ് ശിക്ഷ വിധിച്ചത്. 
2016-–-ല്‍ പാണ്ടിക്കാട് പൊലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. കീഴാറ്റൂര്‍ സ്വദേശി കളകംപാറ വീട്ടില്‍ ഷംസുദ്ദീനെ (സന്തോഷ്‌കുമാര്‍-–-41)യാണ് കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയെ പരിചയപ്പെട്ട് സൗഹൃദംനടിച്ച് പീഡിപ്പിച്ചതായാണ് കേസ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top