ഖാദി തൊഴിലാളികളുടെ 
സത്യഗ്രഹം



തൃശൂർ ഖാദി മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ ഖാദി വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഖാദി തൊഴിലാളികൾ ജില്ലാ ഖാദി ഓഫീസിന്‌ മുന്നിൽ സത്യഗ്രഹ സമരം നടത്തി.  സിഐടിയു ജില്ലാ ട്രഷറർ എ സിയാവുദീൻ ഉദ്‌ഘാടനം ചെയ്‌തു.  യൂണിയൻ പ്രസിഡന്റ്‌ പി ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ സുധ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌  കെ ഒ പൗലോസ്‌, ജോസഫ്‌ ഡേവി, എ ജി ഷൈനി എന്നിവർ സംസാരിച്ചു. ഖാദി മേഖല നവീകരിക്കുക, തൊഴിലും കൂലിയും ഉറപ്പ്‌ വരുത്തുക, ക്ഷേമനിധി പദ്ധതികൾ കാലോചിതമായി പരിഷ്‌കരിക്കുക, പരമ്പരാഗത ഖാദി മേഖലയെ സംരക്ഷിച്ച്‌ നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യഗ്രഹം. Read on deshabhimani.com

Related News