18 September Thursday

ഖാദി തൊഴിലാളികളുടെ 
സത്യഗ്രഹം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
തൃശൂർ
ഖാദി മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ജില്ലാ ഖാദി വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഖാദി തൊഴിലാളികൾ ജില്ലാ ഖാദി ഓഫീസിന്‌ മുന്നിൽ സത്യഗ്രഹ സമരം നടത്തി.  സിഐടിയു ജില്ലാ ട്രഷറർ എ സിയാവുദീൻ ഉദ്‌ഘാടനം ചെയ്‌തു. 
യൂണിയൻ പ്രസിഡന്റ്‌ പി ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ കെ സുധ, ജില്ലാ വൈസ്‌ പ്രസിഡന്റ്‌  കെ ഒ പൗലോസ്‌, ജോസഫ്‌ ഡേവി, എ ജി ഷൈനി എന്നിവർ സംസാരിച്ചു. ഖാദി മേഖല നവീകരിക്കുക, തൊഴിലും കൂലിയും ഉറപ്പ്‌ വരുത്തുക, ക്ഷേമനിധി പദ്ധതികൾ കാലോചിതമായി പരിഷ്‌കരിക്കുക, പരമ്പരാഗത ഖാദി മേഖലയെ സംരക്ഷിച്ച്‌ നിലനിർത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സത്യഗ്രഹം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top