മീൻ കയറ്റിവന്ന പെട്ടിഓട്ടോ മറിഞ്ഞു

പന്മന ആറുമുറിക്കടയ്‌ക്കു സമീപം അപകടത്തിൽപ്പെട്ട പെട്ടിഓട്ടോ


ചവറ മീൻ കയറ്റിവന്ന പെട്ടിഓട്ടോ മറിഞ്ഞ്‌ രണ്ടുപേർക്കു പരിക്ക്. ഡ്രൈവർ കാരാളിമുക്ക് സ്വദേശി ബൈജു ജോൺസൺ, ഒപ്പമുണ്ടായിരുന്ന ജാൻസി എന്നിവർക്കാണ്‌ നിസ്സാര പരിക്കേറ്റത്‌. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച  രാവിലെ പന്മന ആറുമുറിക്കടയ്‌ക്കു സമീപമായിരുന്നു അപകടം. നീണ്ടകരയിൽനിന്നു മീൻ കയറ്റി കാരാളിമുക്ക്  ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തെ  മറ്റൊരു കാർ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നു നാട്ടുകാർ പറഞ്ഞു. ഓട്ടോ ഭാഗികമായി തകർന്നു. മീൻ പൂർണമായും നഷ്ടപ്പെട്ടു. Read on deshabhimani.com

Related News