24 April Wednesday

മീൻ കയറ്റിവന്ന പെട്ടിഓട്ടോ മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

പന്മന ആറുമുറിക്കടയ്‌ക്കു സമീപം അപകടത്തിൽപ്പെട്ട പെട്ടിഓട്ടോ

ചവറ
മീൻ കയറ്റിവന്ന പെട്ടിഓട്ടോ മറിഞ്ഞ്‌ രണ്ടുപേർക്കു പരിക്ക്. ഡ്രൈവർ കാരാളിമുക്ക് സ്വദേശി ബൈജു ജോൺസൺ, ഒപ്പമുണ്ടായിരുന്ന ജാൻസി എന്നിവർക്കാണ്‌ നിസ്സാര പരിക്കേറ്റത്‌. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച  രാവിലെ പന്മന ആറുമുറിക്കടയ്‌ക്കു സമീപമായിരുന്നു അപകടം. നീണ്ടകരയിൽനിന്നു മീൻ കയറ്റി കാരാളിമുക്ക്  ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തെ  മറ്റൊരു കാർ മറികടക്കുന്നതിനിടെയായിരുന്നു അപകടമെന്നു നാട്ടുകാർ പറഞ്ഞു. ഓട്ടോ ഭാഗികമായി തകർന്നു. മീൻ പൂർണമായും നഷ്ടപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top