1500 തെരുവുനായ്ക്കൾക്ക് വാക്‌സിനെടുത്തു



 കോട്ടയം ജില്ലയിൽ തിങ്കളാഴ്‌ച വരെ 28,000 വളർത്തുമൃഗങ്ങൾക്കു വാക്‌സിൻ നൽകിയെന്ന്‌ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശേരി പറഞ്ഞു. 1500 തെരുവുനായ്ക്കൾക്കും വാക്‌സിൻ നൽകി. മന്ത്രി വി എൻ വാസവന്റെ നിർദേശപ്രകാരം ജില്ലയ്ക്ക്‌ കൂടുതൽ വാക്‌സിൻ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായകൾക്ക്‌ വാക്‌സിൻ നൽകുന്നതിനിടെ ജില്ലയിൽ 28 ഡോക്ടർമാർക്ക്‌ കടിയേറ്റു. 2500 പശുക്കൾക്കും ആടുകൾക്കും നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. 62 മൃഗങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ 32 എണ്ണത്തിലും പേ വിഷബാധ സ്ഥിരീകരിച്ചുണ്ടെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ യോഗത്തിൽ വ്യക്തമാക്കി. തദ്ദേശ സ്ഥാപന വകുപ്പ് ജോയിന്റ ഡയറക്ടർ ബിനു ജോൺ, തദ്ദേശസ്ഥാപന അധ്യക്ഷർ, സെക്രട്ടറിമാർ, വകുപ്പുമേധാവികൾ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News