സിപിഐ എം ജനകീയ 
പ്രതിഷേധം ഇന്ന്‌



കാഞ്ഞങ്ങാട് കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടാനും കേരള മാതൃക ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധം ചൊവ്വ കാഞ്ഞങ്ങാട്‌. സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽനിന്നും പകൽ മൂന്നിന് പ്രകടനം തുടങ്ങും. നോർത്ത് കോട്ടച്ചേരിയിൽ പൊതുയോഗം ചേരും. വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസവും  തൊഴിലും നൽകാൻ കേന്ദ്രനയങ്ങൾ തിരുത്തുക, കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ജനകീയ ബദൽനയങ്ങൾ ഉയർത്തിക്കാട്ടുക,  പൊതുസ്വത്ത് വിറ്റുതുലയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം.   Read on deshabhimani.com

Related News