26 April Friday

സിപിഐ എം ജനകീയ 
പ്രതിഷേധം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022
കാഞ്ഞങ്ങാട്
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തുറന്നുകാട്ടാനും കേരള മാതൃക ഉയർത്തിക്കാട്ടാനും ലക്ഷ്യമിട്ട് സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയ പ്രതിഷേധം ചൊവ്വ കാഞ്ഞങ്ങാട്‌. സംസ്ഥാന സെക്രട്ടറിയറ്റംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിൽനിന്നും പകൽ മൂന്നിന് പ്രകടനം തുടങ്ങും. നോർത്ത് കോട്ടച്ചേരിയിൽ പൊതുയോഗം ചേരും. വിലക്കയറ്റം തടയുക, എല്ലാവർക്കും വിദ്യാഭ്യാസവും  തൊഴിലും നൽകാൻ കേന്ദ്രനയങ്ങൾ തിരുത്തുക, കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ ജനകീയ ബദൽനയങ്ങൾ ഉയർത്തിക്കാട്ടുക,  പൊതുസ്വത്ത് വിറ്റുതുലയ്ക്കുന്ന കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ്‌ പ്രതിഷേധം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top