കല്ലിയൂരിൽ കോഓപ് മാർട്ട്



നേമം  കല്ലിയൂരിൽ കർഷകർക്ക് വിത്തും വളവും മിതമായ വിലയിൽ ലഭ്യമാക്കുന്നതിനും സഹകരണ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനുമായി കല്ലിയൂർ സഹകരണ ബാങ്ക് കോ ഓപ് മാർട്ട് ഷോപ് ആരംഭിച്ചു. കല്ലിയൂർ ജങ്‌ഷനിൽ ആരംഭിച്ച ഷോപ് തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ജോയിന്റ്‌ രജിസ്ട്രാർ ഇ നിസാമുദീൻ, അസി. രജിസ്ട്രാർ എ ഷെരീഫ്, ബാങ്ക് പ്രസിഡന്റ് ജി വസുന്ധരൻ, സെക്രട്ടറി പി മുരളീധരൻ, എസ് ആർ ശ്രീരാജ്, എസ് ബിന്ദു എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.‌‌     Read on deshabhimani.com

Related News