29 March Friday

കല്ലിയൂരിൽ കോഓപ് മാർട്ട്

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
നേമം 
കല്ലിയൂരിൽ കർഷകർക്ക് വിത്തും വളവും മിതമായ വിലയിൽ ലഭ്യമാക്കുന്നതിനും സഹകരണ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്നതിനുമായി കല്ലിയൂർ സഹകരണ ബാങ്ക് കോ ഓപ് മാർട്ട് ഷോപ് ആരംഭിച്ചു. കല്ലിയൂർ ജങ്‌ഷനിൽ ആരംഭിച്ച ഷോപ് തിരുവനന്തപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പുത്തൻകട വിജയൻ ഉദ്ഘാടനം ചെയ്തു.  ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്, ജോയിന്റ്‌ രജിസ്ട്രാർ ഇ നിസാമുദീൻ, അസി. രജിസ്ട്രാർ എ ഷെരീഫ്, ബാങ്ക് പ്രസിഡന്റ് ജി വസുന്ധരൻ, സെക്രട്ടറി പി മുരളീധരൻ, എസ് ആർ ശ്രീരാജ്, എസ് ബിന്ദു എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ഡയറക്ടർ ബോർഡ് അംഗങ്ങൾ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.‌‌
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top