എസ്എസ്എൽസി വിജയികൾക്ക്‌ അവാർഡ് നൽകി

വടക്കുംതല എസ് വിപിഎംഎച്ച്എസ്എസിലെ എസ്എസ്എൽസി 
അവാർഡ് ദാനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്യുന്നു


ചവറ  വടക്കുംതല എസ്‌വിപിഎം എച്ച്എസ്എസിലെ എസ്എസ്എൽസി വിജയികൾക്ക്‌ അവാർഡ് ദാനവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം എ അബ്ദുൽ ഷുക്കൂറിനെ ആദരിക്കൽ ചടങ്ങും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഡോ. സുജിത് വിജയൻപിള്ള എംഎൽഎ എസ്എസ്എൽസി അവാർഡ് വിതരണംചെയ്‌തു. പിടിഎ പ്രസിഡന്റ്‌ ടി പി സുദർശനൻ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി, പഞ്ചായത്ത് പ്രസിഡന്റ്‌ എം ഷമി,  നിഷാ സുനീഷ്,  മല്ലയിൽ അബ്ദുൽ സമദ്, പ്രധാനാധ്യാപിക സുഷമദേവി,  കെ ഭദ്രൻപിള്ള, ജെ സിന്ധു, വി എൻ ശ്രീലേഖ, രാജീവ് ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News