23 April Tuesday

എസ്എസ്എൽസി വിജയികൾക്ക്‌ അവാർഡ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021

വടക്കുംതല എസ് വിപിഎംഎച്ച്എസ്എസിലെ എസ്എസ്എൽസി 
അവാർഡ് ദാനം മന്ത്രി ജെ ചിഞ്ചുറാണി ഉദ്‌ഘാടനംചെയ്യുന്നു

ചവറ 
വടക്കുംതല എസ്‌വിപിഎം എച്ച്എസ്എസിലെ എസ്എസ്എൽസി വിജയികൾക്ക്‌ അവാർഡ് ദാനവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം എ അബ്ദുൽ ഷുക്കൂറിനെ ആദരിക്കൽ ചടങ്ങും മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ഡോ. സുജിത് വിജയൻപിള്ള എംഎൽഎ എസ്എസ്എൽസി അവാർഡ് വിതരണംചെയ്‌തു. പിടിഎ പ്രസിഡന്റ്‌ ടി പി സുദർശനൻ അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി, പഞ്ചായത്ത് പ്രസിഡന്റ്‌ എം ഷമി,  നിഷാ സുനീഷ്,  മല്ലയിൽ അബ്ദുൽ സമദ്, പ്രധാനാധ്യാപിക സുഷമദേവി,  കെ ഭദ്രൻപിള്ള, ജെ സിന്ധു, വി എൻ ശ്രീലേഖ, രാജീവ് ചന്ദ്രൻപിള്ള എന്നിവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top