പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം



പാറശാല പവതിയാൻവിള തവളയില്ലാക്കുളത്തിന് സമീപത്തെ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. 8 ഗ്രാം തൂക്കമുള്ള സ്വർണമാല, 12 ഗ്രാം വരുന്ന സ്വർണപ്പൊട്ടുകൾ, 3 സ്വർണനാണയങ്ങളുൾപ്പെടെ 20 ഗ്രാമിലേറെ സ്വർണവും 30000 രൂപയും കവർച്ച ചെയ്‌തു. വെള്ളിയാഴ്ച രാത്രിയാണ്‌  സ്റ്റോർ റൂമിന്റെ ഗ്രില്ലും പൂട്ടും തകർത്ത് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നത്‌.  ശനിയാഴ്ച രാവിലെയാണ്‌ മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പാറശാല സ്റ്റേഷനിൽ വിവരമറിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്‌‌പി പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.  Read on deshabhimani.com

Related News