16 April Tuesday

പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
പാറശാല
പവതിയാൻവിള തവളയില്ലാക്കുളത്തിന് സമീപത്തെ പേരൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ മോഷണം. 8 ഗ്രാം തൂക്കമുള്ള സ്വർണമാല, 12 ഗ്രാം വരുന്ന സ്വർണപ്പൊട്ടുകൾ, 3 സ്വർണനാണയങ്ങളുൾപ്പെടെ 20 ഗ്രാമിലേറെ സ്വർണവും 30000 രൂപയും കവർച്ച ചെയ്‌തു. വെള്ളിയാഴ്ച രാത്രിയാണ്‌  സ്റ്റോർ റൂമിന്റെ ഗ്രില്ലും പൂട്ടും തകർത്ത് അലമാരയിൽ സൂക്ഷിച്ച സ്വർണവും പണവും കവർന്നത്‌. 
ശനിയാഴ്ച രാവിലെയാണ്‌ മോഷണം നടന്നതായി കണ്ടെത്തിയത്. തുടർന്ന് പാറശാല സ്റ്റേഷനിൽ വിവരമറിച്ചു. നെയ്യാറ്റിൻകര ഡിവൈഎസ്‌‌പി പി അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top