ഷാഹുൽ ഹമീദിനെ അനുസ്‌മരിച്ചു

ഷാഹുൽ ഹമീദിനെ അനുസ്‌മരണത്തിന്റെ ഭാഗമായി നടന്ന പ്രകടനം


പത്തനാപുരം ദേശീയ പണിമുടക്കിന്റെ 40–--ാം വാർഷികത്തിൽ രക്തസാക്ഷി ഷാഹുൽ ഹമീദിനെ അനുസ്മരിച്ചു. സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 1982 ജനുവരി 19ന് നടന്ന ദേശീയ പണിമുടക്കിനിടെയാണ്‌ പത്തനാപുരത്തെ സിഐടിയു പ്രവർത്തകനായ ഷാഹുൽ ഹമീദിനെ കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. അനുസ്മരണയോഗം ഷോപ്സ്‌ ആൻഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ വർക്കേഴ്സ് ബോർഡ് ചെയർമാൻ കെ രാജഗോപാൽ ഉദ്ഘാടനംചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ്‌ എ ബി അൻസാർ അധ്യക്ഷനായി. ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി എസ് അജി സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ, എം മീരാപിള്ള, കെ ബി സജീവ്, എൻ സുധാകരൻ, റെജിമോൻ, എം ശ്യാം, ഷാജഹാൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് തുളസി, രാജേഷ്, ശിവദാസൻപിള്ള, പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News