23 April Tuesday

ഷാഹുൽ ഹമീദിനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jan 20, 2022

ഷാഹുൽ ഹമീദിനെ അനുസ്‌മരണത്തിന്റെ ഭാഗമായി നടന്ന പ്രകടനം

പത്തനാപുരം
ദേശീയ പണിമുടക്കിന്റെ 40–--ാം വാർഷികത്തിൽ രക്തസാക്ഷി ഷാഹുൽ ഹമീദിനെ അനുസ്മരിച്ചു. സിഐടിയു, കർഷകസംഘം, കർഷകത്തൊഴിലാളി യൂണിയൻ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 1982 ജനുവരി 19ന് നടന്ന ദേശീയ പണിമുടക്കിനിടെയാണ്‌ പത്തനാപുരത്തെ സിഐടിയു പ്രവർത്തകനായ ഷാഹുൽ ഹമീദിനെ കോൺഗ്രസ്, ഐഎൻടിയുസി പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. അനുസ്മരണയോഗം ഷോപ്സ്‌ ആൻഡ്‌ എസ്റ്റാബ്ലിഷ്‌മെന്റ്‌ വർക്കേഴ്സ് ബോർഡ് ചെയർമാൻ കെ രാജഗോപാൽ ഉദ്ഘാടനംചെയ്തു. കർഷകസംഘം ഏരിയ പ്രസിഡന്റ്‌ എ ബി അൻസാർ അധ്യക്ഷനായി. ഹെഡ്‌ലോഡ് ആൻഡ്‌ ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഏരിയ സെക്രട്ടറി എസ് അജി സ്വാഗതം പറഞ്ഞു. സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ, സിപിഐ എം ഏരിയ സെക്രട്ടറി എൻ ജഗദീശൻ, എം മീരാപിള്ള, കെ ബി സജീവ്, എൻ സുധാകരൻ, റെജിമോൻ, എം ശ്യാം, ഷാജഹാൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ് തുളസി, രാജേഷ്, ശിവദാസൻപിള്ള, പ്രകാശ് കുമാർ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top