ജ്വല്ലറി ഉടമകളുടെ ‘സ്വത്ത്‌ കൈവശപ്പെടുത്തി’ 
ബോർഡ്‌ വച്ച്‌ ഇരകൾ

വടയത്ത്‌ ഉടമസ്ഥരുടെ സ്വത്ത് സമരസമിതിയുടെ നേതൃത്വത്തിൽ 
കൈവശപ്പെടുത്തിയപ്പോൾ


കുറ്റ്യാടി  ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്‌ ഇരകൾ സർവകക്ഷി സമരസമിതി നേതൃത്വത്തിൽ ജ്വല്ലറി ഉടമകളുടെയും ജീവനക്കാരുടെയും വടയത്തെ സ്വത്ത് കൈവശപ്പെടുത്തിയുള്ള സമരം സംഘടിപ്പിച്ചു. പ്രകടനമായി എത്തിയ ആളുകൾ  സ്ഥലത്ത് കടന്ന്‌  കൊടികുത്തി ഭൂമി കൈവശപ്പെടുത്തിയതായി ബോർഡ് സ്ഥാപിച്ചു. നിക്ഷേപമായി സ്വീകരിച്ച ഇരകളുടെ സ്വർണവും പണവും തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ്‌ സമരം. 10 മാസമായി കുറ്റ്യാടിയിലും ഉടമകളുടെ നാടായ കുളങ്ങരത്താഴയും പ്രക്ഷോഭം നടക്കുന്നു.   ഇതിനിടയിൽ ചർച്ചക്കുപോലും തയ്യാറാവാത്ത ഉടമകളുടെ വീടുൾപ്പെടെയുള്ള ആസ്തികൾ കൈവശപ്പെടുത്തുമെന്ന് സമരക്കാർ പ്രഖ്യാപിച്ചു. നിക്ഷേപം തിരിച്ചുകിട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. സിപിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്‌, കൺവീനർ എ എം റഷീദ്,  ചെയർമാൻ ശ്രീജേഷ് ഊരത്ത്, ഇ മുഹമ്മദ് ബഷീർ, സമരസഹായ സമിതി നേതാവ് എം കെ ശശി, ആക്‌ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി ജിറാസ്, സലാം മാപ്പിളാണ്ടി, ഷമീമ ഷാജഹാൻ, സീനത്ത് ഹമീദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News