29 March Friday

ജ്വല്ലറി ഉടമകളുടെ ‘സ്വത്ത്‌ കൈവശപ്പെടുത്തി’ 
ബോർഡ്‌ വച്ച്‌ ഇരകൾ

വെബ് ഡെസ്‌ക്‌Updated: Sunday Jun 19, 2022

വടയത്ത്‌ ഉടമസ്ഥരുടെ സ്വത്ത് സമരസമിതിയുടെ നേതൃത്വത്തിൽ 
കൈവശപ്പെടുത്തിയപ്പോൾ

കുറ്റ്യാടി 
ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പ്‌ ഇരകൾ സർവകക്ഷി സമരസമിതി നേതൃത്വത്തിൽ ജ്വല്ലറി ഉടമകളുടെയും ജീവനക്കാരുടെയും വടയത്തെ സ്വത്ത് കൈവശപ്പെടുത്തിയുള്ള സമരം സംഘടിപ്പിച്ചു. പ്രകടനമായി എത്തിയ ആളുകൾ  സ്ഥലത്ത് കടന്ന്‌  കൊടികുത്തി ഭൂമി കൈവശപ്പെടുത്തിയതായി ബോർഡ് സ്ഥാപിച്ചു. നിക്ഷേപമായി സ്വീകരിച്ച ഇരകളുടെ സ്വർണവും പണവും തിരിച്ചു നൽകണമെന്നാവശ്യപ്പെട്ടാണ്‌ സമരം. 10 മാസമായി കുറ്റ്യാടിയിലും ഉടമകളുടെ നാടായ കുളങ്ങരത്താഴയും പ്രക്ഷോഭം നടക്കുന്നു.   ഇതിനിടയിൽ ചർച്ചക്കുപോലും തയ്യാറാവാത്ത ഉടമകളുടെ വീടുൾപ്പെടെയുള്ള ആസ്തികൾ കൈവശപ്പെടുത്തുമെന്ന് സമരക്കാർ പ്രഖ്യാപിച്ചു. നിക്ഷേപം തിരിച്ചുകിട്ടുന്നതുവരെ സമരം തുടരുമെന്നും സമരസമിതി നേതാക്കൾ പറഞ്ഞു. സിപിഐ എം കുന്നുമ്മൽ ഏരിയാ സെക്രട്ടറി കെ കെ സുരേഷ്‌, കൺവീനർ എ എം റഷീദ്,  ചെയർമാൻ ശ്രീജേഷ് ഊരത്ത്, ഇ മുഹമ്മദ് ബഷീർ, സമരസഹായ സമിതി നേതാവ് എം കെ ശശി, ആക്‌ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി ജിറാസ്, സലാം മാപ്പിളാണ്ടി, ഷമീമ ഷാജഹാൻ, സീനത്ത് ഹമീദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top