പുരസ്‌കാര നിറവിൽ 
പുത്തൂർ സ്റ്റേഷൻ



എഴുകോൺ റൂറൽ പൊലീസിലെ ഏറ്റവും മികച്ച ശിശുസൗഹൃദ സ്റ്റേഷനായി പുത്തൂർ പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. ഏറ്റവും മികച്ച ചൈൽഡ് വെൽഫെയർ ഓഫീസറായി പുത്തൂർ സ്റ്റേഷനിലെ കെ വി ഗോപകുമാറിനെയും തെരഞ്ഞെടുത്തു. റൂറൽ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീഷണൽ എസ്‌പി ജെ സന്തോഷ്‌കുമാർ പുരസ്കാരങ്ങൾ വിതരണംചെയ്തു.  പുത്തൂർ സിഐ ജി സുഭാഷ്‌കുമാർ, കെ വി ഗോപകുമാർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കൊട്ടാരക്കര സിഐ വി എസ് പ്രശാന്ത് അധ്യക്ഷനായി. സുനിൽകുമാർ, ജി ഗോപകുമാർ, ശ്യാം, രാജേഷ്‌കുമാർ, ജയകൃഷ്ണൻ, എ ജി വാസുദേവൻപിള്ള എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News