27 April Saturday

പുരസ്‌കാര നിറവിൽ 
പുത്തൂർ സ്റ്റേഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 19, 2023
എഴുകോൺ
റൂറൽ പൊലീസിലെ ഏറ്റവും മികച്ച ശിശുസൗഹൃദ സ്റ്റേഷനായി പുത്തൂർ പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു. ഏറ്റവും മികച്ച ചൈൽഡ് വെൽഫെയർ ഓഫീസറായി പുത്തൂർ സ്റ്റേഷനിലെ കെ വി ഗോപകുമാറിനെയും തെരഞ്ഞെടുത്തു. റൂറൽ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അഡീഷണൽ എസ്‌പി ജെ സന്തോഷ്‌കുമാർ പുരസ്കാരങ്ങൾ വിതരണംചെയ്തു. 
പുത്തൂർ സിഐ ജി സുഭാഷ്‌കുമാർ, കെ വി ഗോപകുമാർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. കൊട്ടാരക്കര സിഐ വി എസ് പ്രശാന്ത് അധ്യക്ഷനായി. സുനിൽകുമാർ, ജി ഗോപകുമാർ, ശ്യാം, രാജേഷ്‌കുമാർ, ജയകൃഷ്ണൻ, എ ജി വാസുദേവൻപിള്ള എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top