കരുനിലക്കോട്‌ അങ്കണവാടി കെട്ടിടം തുറന്നു



വർക്കല  വർക്കല നഗരസഭയിലെ കരുനിലക്കോട് ജനതാമുക്ക് വേങ്ങവിള അങ്കണവാടി കെട്ടിടം വി ജോയി എംഎൽഎ  ഉദ്ഘാടനംചെയ്‌തു. നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ് അധ്യക്ഷയായി.  വൈസ് ചെയർമാൻ എസ് അനിജോ, കൗൺസിലർമാർ സുലേഖ, സജിത് റോയി, ജയന്തി തുടങ്ങിയവർ പങ്കെടുത്തു.നഗരസഭയിൽ  അഞ്ച്‌ വർഷത്തിനകം ആറ്‌ അങ്കണവാടിക്ക് സ്വന്തമായി ഭൂമിയും ഏഴ്‌ അങ്കണവാടിക്ക് കെട്ടിടവും നിർമിച്ചു നൽകി.     Read on deshabhimani.com

Related News