പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സമ്മേളനം



മാനന്തവാടി പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനംചെയ്തു. മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ പി വി എസ് മൂസ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ എ പ്രഭാകരൻ, മാനന്തവാടി നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി വി ജോർജ്, മംഗലശ്ശേരി നാരായണൻ, കാരയിൽ സുകുമാരൻ, കെ കെ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മംഗലശ്ശേരി മാധവൻ, സുരേഷ് തലപ്പുഴ, മനോജ്, ജോസ് കിഴക്കേൽ എന്നിവരെ ആദരിച്ചു.    ജില്ലാ ചെയർമാനായി എ പ്രഭാകരനെയും സെക്രട്ടറിയായി അർജുൻ പി ജോർജിനെയും ട്രഷററായി ജോസിനെയും യോഗം തെരഞ്ഞെടുത്തു. Read on deshabhimani.com

Related News