20 April Saturday

പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സമ്മേളനം

വെബ് ഡെസ്‌ക്‌Updated: Wednesday May 18, 2022
മാനന്തവാടി
പി എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ സമ്മേളനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി ഉദ്ഘാടനംചെയ്തു. മാനന്തവാടി നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ പി വി എസ് മൂസ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി, ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ ബാലഗോപാൽ, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്‌ എ പ്രഭാകരൻ, മാനന്തവാടി നഗരസഭാ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷൻ പി വി ജോർജ്, മംഗലശ്ശേരി നാരായണൻ, കാരയിൽ സുകുമാരൻ, കെ കെ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മംഗലശ്ശേരി മാധവൻ, സുരേഷ് തലപ്പുഴ, മനോജ്, ജോസ് കിഴക്കേൽ എന്നിവരെ ആദരിച്ചു.   
ജില്ലാ ചെയർമാനായി എ പ്രഭാകരനെയും സെക്രട്ടറിയായി അർജുൻ പി ജോർജിനെയും ട്രഷററായി ജോസിനെയും യോഗം തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top