വിവാഹത്തട്ടിപ്പിൽ 
നടപടിയെടുക്കണം



കാഞ്ഞങ്ങാട് വിവാഹം ഓൺലൈൻ മേഖലയിലേക്ക്‌ മാറിയതിനെ തുടർന്നുള്ള തട്ടിപ്പിൽ നടപടി വേണമെന്ന്‌ കേരള സ്‌റ്റേറ്റ്‌ മാര്യേജ്‌ ബ്യൂറോ ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.  സംസ്ഥാന സെക്രട്ടറി കെ എം രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ സുധാകരൻ, ജോയി കാപ്പിൽ, കെ വി മണികണ്ഠൻ എന്നിവർ സംസാരിച്ചു. സി സുനിൽകുമാർ സ്വാ​ഗതം പറഞ്ഞു.  ഭാരവാഹികൾ: പി സുരേഷ് കുമാർ (പ്രസിഡന്റ്), കെ മുരളീധരൻ (സെക്രട്ടറി), ടി വി ബാലകൃഷ്ണൻ (വൈസ് പ്രസിഡന്റ്), കെ ബിന്ദു(ജോയിന്റ് സെക്രട്ടറി), പി കൃഷ്ണൻ(ട്രഷറർ). Read on deshabhimani.com

Related News