കെഎസ്ടിഎ: സിജോവ് സത്യൻ പ്രസിഡന്റ്‌‌ വി അജയകുമാർ സെക്രട്ടറി

കെഎസ്ടിഎ തിരുവനന്തപുരം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു


  തിരുവനന്തപുരം  കെഎസ്‌ടിഎ ജില്ലാ  പ്രസിഡന്റായി സിജോവ് സത്യനും സെക്രട്ടറിയായി വി അജയകുമാറും തെരഞ്ഞെടുക്കപ്പെട്ടു.  മറ്റ്‌ ഭാരവാഹികൾ: എസ് ജയചന്ദ്രൻ, എസ് ജവാദ്, എൻ ആർ റാണിചിത്ര, ബി എം ശ്രീലത (വൈസ് പ്രസിഡന്റുമാർ). എം ഷാജി, പി സുജൂ മേരി, എസ് സതീഷ് കുമാർ, സി പ്രസാദ് രാജേന്ദ്രൻ (ജോ. സെക്രട്ടറിമാർ). ആർ വിദ്യാവിനോദ് (ട്രഷറർ). സാംസ്കാരിക സമ്മേളനം  മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.  കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ പി വേണുഗോപാൽ,  പി വി രാജേഷ്, എം എസ് പ്രശാന്ത്, എം ഷാജി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News