ബയോഫ്ലോക്ക് ടാങ്കിൽ കൈ നിറയെ മീൻ



 പാക്കം സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് ഒരുക്കിയ  ബയോഫ്ലോക്ക് ടാങ്കിലെ തിലാപ്പിയ മത്സ്യത്തിന്റെ   വിളവെടുത്തു. പാക്കത്ത് ഒരു കൂട്ടം ചെറുപ്പക്കാർ ആരംഭിച്ച കൃഷിയിൽ ലഭിച്ച വളർച്ചയെത്തിയ മീനുകളെ വലയിലെടുത്ത്‌ ജില്ലാതല വിളവെടുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരൻ   നിർവഹിച്ചു. കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി.   ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  കെ മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന,  പഞ്ചായത്തംഗം ലീന രാഘവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ സ്വാഗതവും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News