20 April Saturday

ബയോഫ്ലോക്ക് ടാങ്കിൽ കൈ നിറയെ മീൻ

വെബ് ഡെസ്‌ക്‌Updated: Monday Jan 18, 2021

 പാക്കം

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പ് ഒരുക്കിയ  ബയോഫ്ലോക്ക് ടാങ്കിലെ തിലാപ്പിയ മത്സ്യത്തിന്റെ   വിളവെടുത്തു. പാക്കത്ത് ഒരു കൂട്ടം ചെറുപ്പക്കാർ ആരംഭിച്ച കൃഷിയിൽ ലഭിച്ച വളർച്ചയെത്തിയ മീനുകളെ വലയിലെടുത്ത്‌ ജില്ലാതല വിളവെടുപ്പ് മന്ത്രി  ഇ ചന്ദ്രശേഖരൻ   നിർവഹിച്ചു. കെ കുഞ്ഞിരാമൻ എംഎൽഎ അധ്യക്ഷനായി.  
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌  കെ മണികണ്ഠൻ, ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന,  പഞ്ചായത്തംഗം ലീന രാഘവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എം കുമാരൻ സ്വാഗതവും ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി വി സതീശൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top