കർഷകരുടെ സത്യഗ്രഹത്തിന്‌ പിന്തുണയേറുന്നു



കാസർകോട്  കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ നടക്കുന്ന പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി സംയുക്ത കർഷക സംഘടന സമിതി  നേതൃത്വത്തിൽ കാസർകോട്‌ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ഒപ്പുമരച്ചോട്ടിൽ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹം 26 ദിവസം പിന്നിട്ടു.  ഞായറാഴ്‌ച കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ് എ ചന്ദ്രശേഖരൻ ഉദ്ഘാടനംചെയ്തു. വി ഗംഗാധരൻ അധ്യക്ഷനായി. കെ കുഞ്ഞിരാമൻ എംഎൽഎ, ജനാർദനൻ, ഭുജംഗ ഷെട്ടി എന്നിവർ സംസാരിച്ചു. നാരായണൻ പാണൂർ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News