മരണം 150; വേണം ജാഗ്രത



 കാസർകോട്  ജില്ലയിൽ  കോവിഡ്  രോഗബാധയെ തുടർന്നുണ്ടാകുന്ന  മരണനിരക്ക്  വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ  ജാഗ്രത പാലിക്കണമെന്ന്‌ ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. എ വി രാംദാസ് അറിയിച്ചു.  ഫെബ്രുവരി മൂന്നിന് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്‌ മുതൽ ജൂലൈ 17 വരെ ജില്ലയിൽ ഒരുമരണവുമുണ്ടായില്ല. അതിന് ശേഷം  വെള്ളിയാഴ്‌ച വരെ 150 മരണമുണ്ടായി. കൂടുതൽ പേരും 60 വയസിനു മുകളിലുള്ളവരാണെങ്കിലും യുവാക്കൾക്കിടയിലും മരണം കൂടുതലായി സംഭവിക്കുന്നുണ്ട്‌. 60 വയസിന്‌ മുകളിൽ പ്രായമുള്ളവരും ഗുരുതരരോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതൽ ശ്രദ്ധിക്കണം. ശാരീരിക അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ കൈയും മുഖവും കഴുകണം. നിർബന്ധമായും മാസ്‌ക്ധരിക്കണം. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണം ശീലമാക്കണം. ധാരാളം വെള്ളംകുടിക്കണം. പച്ചക്കറികളും പഴവർഗങ്ങളും കഴിക്കണം. ഛർദി, വിശപ്പില്ലായ്മ, അടിവയറ്റിൽ വേദന, ഭക്ഷണത്തോടുള്ള വിരക്തി, തലകറക്കം, ശ്വാസതടസം എന്നിവ  അനുഭവപ്പെട്ടാൽ ആശുപത്രിയിൽ ചികിത്സ തേടണം. Read on deshabhimani.com

Related News