ആർഎസ്എസുകാരൻ മർദിച്ചു



വെള്ളറട അപകടത്തിൽ പരിക്കേറ്റ്‌  ചികിത്സയിലുള്ള സിപിഐ എം പ്രവർത്തകനെ ആർഎസ്എസുകാരനായ കെഎസ്ഇബി ജീവനക്കാരൻ മർദിച്ചു. തേക്കുപാറ മൂങ്ങോട് ചന്ദ്രിക ഭവനിൽ സുധാകരനെയാണ് സമീപവാസിയായ ആർഎസ്എസുകാരൻ ഒരു പ്രകോപനവുമില്ലാതെ മർദിച്ചത്. തേക്കുപാറ ബ്രാഞ്ച്  അംഗമാണ് സുധാകരൻ. മാസങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ കാലുകൾ തകർന്ന് തുടർ ചികിത്സയിലായിരുന്നു. വീടിന്‌ സമീപത്തെ സ്റ്റോറിൽനിന്നും സാധനങ്ങൾ വാങ്ങുമ്പോഴായിരുന്നു ആക്രമണം. വെള്ളറട പൊലീസ് കേസെടുത്തു. Read on deshabhimani.com

Related News